റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് അധികാരം നല്‍കുന്ന ബില്ല് പാസ്സായി. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ 159 നെതിരെ 262 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ട്രംപ് ഒപ്പിടുന്നതോടെ ഇത് നിയമമാകും. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന മുതലായ രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ ഈ നിയമത്തിലൂടെ കഴിയും. എന്നാല്‍ ഈ തീരുവ ചുമത്താനുള്ള നീക്കം ഉടന്‍ ഉണ്ടായേക്കില്ല എന്നും വിവരമുണ്ട്. കഴിഞ്ഞ മാസം യുഎസ് സെനറ്റില്‍ 86-11 എന്ന വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരായ ഉപരോധങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്‍.