യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തില്‍ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കത്ത്. അധികാര ദുര്‍വിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. യൂത്ത് കോണ്‍ഗ്രസ്സും പൊലീസും സംയുക്തമായി നടത്തിയ ആസൂത്രിത അക്രമമാണ് ഉണ്ടായത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന കന്റോണ്‍മെന്റ് എസ്.ഐയുടെ നടപടി പൊലീസ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി. നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘകര്‍ക്ക് കുടപിടിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.