Share this Article
News Malayalam 24x7
ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം,ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; കാളവണ്ടി യാത്ര സംഘത്തിലെ സന്ന്യാസി അ​റ​സ്റ്റി​ൽ
വെബ് ടീം
1 hours 38 Minutes Ago
1 min read
monk

പന്തളം: സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സന്ന്യാസി പിടിയിലായി. പന്തളത്താണ് സംഭവം. മഹാരാഷ്ട്ര താനെ സ്വദേശിയാണ് പിടിയിലായത്.കന്യാകുമാരി മുതൽ കശ്മീർ വരെ കാളവണ്ടിയിൽ യാത്ര നടത്തുന്ന സംഘത്തിലെ സന്ന്യാസിയാണ് ഇയാൾ.

യാത്രയുടെ ഭാഗമായി കടകളിൽ കയറി സംഘം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിനിടെ പന്തളത്ത് ഒരു കടയിൽ കയറിയാണ് ഇയാൾ സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. സ്ത്രീ സംഭവം ഉടൻ തന്നെ ഭർത്താവടക്കമുള്ളവരെ വിളിച്ചറിയിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories