യമനില്‍ ഹൂതികള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈനിക നടപടി ആരംഭിച്ചതായി യമന്‍ സര്‍ക്കാര്‍.യെമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍-അലിമി ആണ് സൈനിക നീക്കം പ്രഖ്യാപിച്ചത്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ തലസ്ഥാനമായ സന കയ്യടക്കിയിട്ട് 10 വര്‍ഷമായി. ചെങ്കടല്‍ തീരത്തെ തുറമുഖങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ പിടിച്ചതോടെയാണ് സൗദി പിന്തുണയുള്ള യമന്‍ സൈന്യം പോരാട്ടം ശക്തമാക്കുന്നത്.ഹൂത്തി കേന്ദ്രങ്ങളല്‍ 1,122 ആക്രമണങ്ങള്‍ നടത്തിയതായി യെമന്‍ സൈന്യം അറിയിച്ചു.യുദ്ധവിമാനങ്ങളും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം. ഹൂതികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യമന്‍ വിദേശകാര്യമന്ത്രി അഫ്‌റാ അല്‍ സുബ ആവശ്യപ്പെട്ടു.