Share this Article
News Malayalam 24x7
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു
Polling Begins for Five Assembly Constituencies

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു.  ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മന്ദഗതിയിലുളള പോളിങ്ങാണുളളത്. ഇവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.  മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോണ്ടിച്ചേരിയിലെ തട്ടഞ്ചാവടിയില്‍  19% തമിഴ് നാട്ടിലെ മധുരാന്തകം 15% ധാരാപുറം 17% പശ്ചിമ ബംഗാളിലെ റജിനഗറില്‍ 18% നന്ദിഗ്രമില്‍ 20 % ആണ് പോളിങ്ങ് ശതമാനം. 


തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ ആദ്യ ജനവിധി പരിശോധനയായി മാറിയ ധാരാപുരം, മധുരാന്തകം എന്നീ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ തട്ടഞ്ചാവടി മണ്ഡലത്തിലുമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ, അസമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ് .തെരഞ്ഞെടുപ്പ് ഫലം മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും.രജിനഗറില്‍ AJUP നേതാവ് ഹുമയൂണ്‍ കബീറിനെ MLA യെ പൊലീസ് പാര്‍ട്ടി ഓഫീസില്‍ നിന്ന് കസ്റ്റഡിയിലെടുത്തു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories