Share this Article
News Malayalam 24x7
AKG സെന്ററിലെ ഭൂമി ഇന്ന് റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും
AKG Centre

ഹൈക്കോടതി ഉത്തരവിന് പിന്നാലെ എകെജി സെന്ററിലെ ഭൂമി ഇന്ന് റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ സിപിഎം പാർട്ടി ഓഫീസ് നിർമ്മിച്ചെന്നും അധിക ഭൂമി കൈയേറിയെന്നുമുള്ള പരാതിയിലാണ് നടപടി. ഇന്ന് 10 മണിയോടെ സർവകലാശായുടെ ഭൂമി അല്ലെന്ന് തിട്ടപ്പെടുത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസിൽദാർ നിർദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ അനുമതി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories