മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിന് പുറമെ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും കേസെടുക്കും. കാലാവധി കഴിഞ്ഞ ലൈസന്‍സാണ് അശ്വന്ത് കോക്ക് ഹാജരാക്കിയത്. സംഭവ ദിവസം ലൈസന്‍സ് കയ്യില്‍ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട്, സമര്‍പ്പിച്ച ലൈസന്‍സ് പരിശോധിയിലാണ് 2025 ഫെബ്രുവരിയിലാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞതെന്ന് മനസ്സിലായത്. ഇതോടെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും.
5 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തില്‍ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്നും മദ്യവും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു.