Share this Article
News Malayalam 24x7
ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയില്ല; പ്രചാരണങ്ങൾ തള്ളി ദിവ്യ എസ്. അയ്യർ
Divya S. Iyer

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നതയും തര്‍ക്കവുമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍. ഒരാളോടും പോരില്ലെന്നും മത്സരമോ ചേരിതിരിവോ ഇല്ലെന്നും ദിവ്യ എസ്. അയ്യര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അനാവശ്യമായ തര്‍ക്കങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിശദീകരണം.


വ്യക്തികള്‍ തമ്മില്‍ പോരാട്ടമുണ്ടെന്ന തരത്തില്‍ കാര്യങ്ങളെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന നിലപാടാണ് ദിവ്യ എസ്. അയ്യര്‍ പങ്കുവെച്ചത്. പരസ്പരമുള്ള മത്സരത്തിന്റെയോ ചേരിതിരിവിന്റെയോ ഭാഗമായല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ദിവ്യ എസ്. അയ്യരുടെ  സാമൂഹിക മാധ്യമത്തിലൂടെ ഉള്ള പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories