Share this Article
News Malayalam 24x7
അമേരിക്കയിലെ ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടി
Trump

എച്ച്1ബി വീസയില്‍ ജോലി ചെയ്യാനെത്തുന്ന വിദേശികളായ ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് സ്ഥിരതാമസാനുമതിയായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ തടസ്സമാകുന്ന സുപ്രധാന നീക്കവുമായി അമേരിക്ക. മൈക്രോസ്ഫ്റ്റ്, അഡോബി, ക്യാപ്‌ജെമിനൈ എന്നിവയ്ക്കുപുറമേ കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നീ ഇന്ത്യന്‍ കമ്പനികളെയും പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷനു പുറത്തുള്ള കമ്പനികള്‍ക്ക് അവരുടെ

 ജീവനക്കാര്‍ക്കായി ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനാകില്ല.അമേരിക്കക്കാര്‍ക്കു കിട്ടേണ്ട ജോലി തട്ടിയെടുക്കുന്നെന്ന് ആരോപിച്ചാണ് ഈ 8 കമ്പനികള്‍ക്കെതിരെയുള്ള നടപടി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ സാന്നിധ്യത്തില്‍ ലേബര്‍ സെക്രട്ടറി കെയ്ത്ത്സോണ്ടര്‍ലിങ് പ്രഖ്യാപിച്ചത്. യുഎസ് ആന്റി ഫ്രോഡ് ടാസ്‌ക് ഫോഴ്‌സിന്റെ മേല്‍നോട്ടത്തിലുള്ള നടപടികളുടെ ഭാഗമാണിത്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories