Share this Article
മഞ്ഞക്കുപ്പായത്തിൽ മൈതാനങ്ങളിൽ ഇനി ധോണിയില്ല, 18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമം, എം എസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു
വെബ് ടീം
3 hours 57 Minutes Ago
1 min read
dhoni

ചെന്നൈ: 18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമമിട്ട് എംഎസ് ധോണി. ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ധോണിയെ മൈതാനങ്ങളിൽ കാണാനാകില്ല. അടുത്ത ഐപിഎൽ സീസണിൽ ധോനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം പുറത്തുവിട്ടത്.

ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് ചെന്നൈയുടെ നിർണായക തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories