മംഗ്‌ളൂരുവില്‍ പറന്നുയരുന്നതിനിടയില്‍ വിമാനത്തില്‍ തീപ്പൊരി. പൈലറ്റ് അടിയന്തിര ബ്രേക്കിട്ടു, ഒഴിവായത് വന്‍ ദുരന്തം. വിമാനത്തില്‍ വിഐപികള്‍ ഉള്‍പ്പെടെ 229 യാത്രക്കാരും എഴ് ജീവനക്കാരും ഉണ്ടായിരുന്നു.മംഗ്ളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ബംഗ്‌ളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്. പറന്നുയരാൻ റൺവേയിൽ 100 മീറ്റർ മാത്രം ബാക്കിയിരിക്കെയാണ് വിമാനത്തിന്റെ താഴെ ഭാഗത്ത് തീപ്പൊരി ഉണ്ടായത്.