Share this Article
News Malayalam 24x7
കേരളവിഷന്‍ സമകാലിക സമൂഹത്തിലെ സാര്‍ത്ഥക സാന്നിധ്യമെന്ന് എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍; സിഒഎ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംവാദ പരിപാടികള്‍ സംഘടിപ്പിച്ചു
വെബ് ടീം
posted on 26-03-2026
1 min read
COA

തിരൂർ: നവോത്ഥാനം എന്ന വാക്കിനെ പോലും ചവിട്ടി മെതിച്ചിരിക്കുന്ന കാലമാണിതെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. സിനിമയെ എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കാവുന്ന രീതി വരുന്ന കാലമാണിതെന്ന് സംവിധായകൻ മധുപാലും വ്യക്തമാക്കി.

സി.ഒ.എ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം തിരൂരിൽ സംഘടിപ്പിച്ച കേരളവിഷൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.'ഭാവി കേരളം, കലാ-സാംസ്കാരിക വീക്ഷണം' എന്ന വിഷയത്തിലായിരുന്നു സംവാദം സംഘടിപ്പിച്ചത്. 

എന്താണ് യാഥാർത്ഥ്യം എന്താണ് കാപട്യം എന്ന് തിരിച്ചറിയാനാവാത്ത വ്യാജ നിർമ്മിതികളുടെ കാലമാണിത്. എ.ഐയുടെ അപകടകരമായ സാധ്യതകളാണ് പലരും ഉപയോഗപ്പെടുത്തുന്നതെന്നും എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ പറഞ്ഞു.സിനിമയുടെ സമയത്തേക്കാൾ കണ്ടന്റ് എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനമെന്ന് സംവിധായകൻ മധുപാൽ. പ്രതികരിക്കുന്ന മനുഷ്യർ വർദ്ധിക്കുന്നത് പോസിറ്റീവായ മാറ്റമായും അദ്ദേഹം വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ നിഷാന്ത് മാവിലവീട്ടിൽ മോഡറേറ്ററായി.സിഡ്കോ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, കേരള ഇൻഫോ മീഡിയ സിഇഒ എൻ.ഇ.ഹരികുമാർ എന്നിവർ സംസാരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories