Share this Article
News Malayalam 24x7
COA 15-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു; സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.ബി സുരേഷിനെയും തെരഞ്ഞെടുത്തു; വൈദ്യുതിത്തൂണ്‍ വാടക, റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് സമ്മേളനം
വെബ് ടീം
posted on 30-03-2026
2 min read
COA

തിരൂർ: കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെയും 16 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.ബി സുരേഷിനെയും തെരഞ്ഞെടുത്തു. ബിനു ശിവദാസാണ് സംസ്ഥാന ട്രഷറര്‍. രാജ് മോഹന്‍ എം വൈസ് പ്രസിഡന്റ് ആയും നിസാര്‍ കോയപ്പറമ്പില്‍, പി.എസ് സിബി എന്നിവര്‍ സെക്രട്ടറിമാരായും ചുമതലയേല്‍ക്കും. 

അബൂബക്കര്‍ സിദ്ധിഖ്, കെ.വി രാജന്‍, രജനീഷ് പി എസ്, സുരേഷ് കുമാര്‍ പി.പി , കെ. ഗോവിന്ദന്‍, ജ്യോതികുമാര്‍, സാജന്‍ ഷംസുദ്ദീന്‍, കെ വിജയകൃഷ്ണന്‍, പ്രിജേഷ് ആച്ചാണ്ടി, ഷുക്കൂര്‍ കോളിക്കര എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.

കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേബിള്‍ വലിക്കാന്‍ വൈദ്യുതി തൂണിന്റെ വാടക നൂറ് രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് തിരൂരില്‍ നടന്ന കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

COA പുതിയ ഭാരവാഹികൾ 

COA പ്രസിഡൻ്റ്

പ്രവീൺ മോഹൻ

COA ജനറല്‍ സെക്രട്ടറി

PB സുരേഷ്

COA ട്രഷറര്‍

ബിനു ശിവദാസ്

COA വൈസ് പ്രസിഡൻ്റ്

രാജ് മോഹൻ എം 

COA സെക്രട്ടറി

സിബി PS

COA സെക്രട്ടറി

നിസ്സാർ കോയപ്പറമ്പില്‍

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 

അബൂബക്കർ സിദ്ധിഖ് 

K വിജയകൃഷ്ണൻ

K V രാജൻ

ഷുക്കൂർ കോളിക്കര

പ്രിജേഷ് അച്ചാണ്ടി

രജനീഷ് പി എസ്

K ഗോവിന്ദൻ

ജ്യോതികുമാർ

സാജൻ ഷംസുദ്ദീൻ

പി പി സുരേഷ് കുമാർ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories