Share this Article
News Malayalam 24x7
ഷെഡ്യൂള്‍ മരുന്നുകളുടെ വില്‍പ്പനയില്‍ നിയന്ത്രണത്തിന് ഭേദഗതി
India Proposes Amendments to Drugs Rules to Tighten Oversight on Schedule Medications

രാജ്യത്തെ ഷെഡ്യൂള്‍ മരുന്നുകളുടെ വില്‍പ്പനയില്‍ നിര്‍ണായക ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍, എക്‌സ്, വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കാന്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഭേദഗതി. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള കുറിപ്പടികളില്ലാത്തവര്‍ക്ക് വില്‍ക്കുവാന്‍ പാടുള്ളതല്ല. ഇക്കാര്യം പരിശോധിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ സിസിടിവി ക്യാമറകളും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഷെഡ്യൂള്‍ ഇനത്തില്‍പ്പെട്ട മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം ലക്ഷ്യമിട്ടാണ് നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories