Share this Article
News Malayalam 24x7
ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മുഖം പിറ്റ്ബുള്‍ കടിച്ചുകീറി; റോഡിലൂടെ വലിച്ചിഴച്ചു; ഗുരുതരാവസ്ഥയില്‍
വെബ് ടീം
2 hours 33 Minutes Ago
1 min read
pitbull

സോനിപ്പത്ത്: പിറ്റ്ബുളിന്‍റെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരുക്ക്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ച് നിന്ന ബന്ധുവായ സ്ത്രീക്ക് നേരെയാണ് ആദ്യം നിരോധിതയിനം നായയായ  പിറ്റ്ബുള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് കുഞ്ഞിനെ കടിച്ച് വലിച്ച് നിലത്തേക്കിട്ടു. റോഡിലൂടെ വലിച്ചിഴച്ചു. ഒടുവില്‍ നാട്ടുകാരെത്തിയാണ് പിറ്റ്ബുളിനെ തുരത്തി കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.

സംഭവത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അക്രമോല്‍സുകരായ ഇത്തരം നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നതിന് രാജ്യത്ത് പലയിടങ്ങളിലും നിരോധനം നിലവിലുണ്ട്. ആക്രമണകാരിയെന്ന് അറിഞ്ഞിട്ടും നായയെ അലക്ഷ്യമായി തുറന്ന് വിട്ട വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ കു‍ഞ്ഞിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ആറുവയസുകാരന് ചെവി നഷ്ടമായിരുന്നു. ഈ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories