ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ക്ക് പകരം രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കുറിച്ചു നല്‍കി ഡ്രൈവര്‍. കാന്‍പൂരിലെ കാന്‍ഷി റാം ജോയിന്റ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലായിരുന്നു സംഭവം. ഡോക്ടര്‍ രാംകേഷ് കോടതിയില്‍ ഒരു കേസിന്റെ ഭാഗമായി പോയപ്പോഴായിരുന്നു ഡ്രൈവറുടെ ഡോക്ടര്‍ വേഷം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറിപ്പടി നല്‍കുമ്പോള്‍ മരുന്നുകള്‍ ലഭ്യമല്ലെന്നും പുറത്തു നിന്ന് വാങ്ങേണ്ടിവരുമെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം ചോദിച്ചതായി ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയില്‍ എത്തിയ രോഗി പരിചയക്കാരനായിരുന്നെന്നും ഡ്രൈവറെ പുറത്താക്കിയെന്നും ഡോക്ടര്‍ രാംകേഷ് അറിയിച്ചു.