തിരുപ്പതി ലഡു തയ്യാറാക്കുന്നതിനുള്ള നെയ്യില്‍ മായംകലര്‍ത്തി വിതരണം ചെയ്യ്‌തെന്ന കേസില്‍ നെയ്യ് നിര്‍മ്മാണക്കമ്പനി ഉടമയെ അറസ്റ്റ് ചെയ്ത് ഇ ഡി. സുകൃതി ഫുഡ്സ് പ്രമോട്ടര്‍ കൈലാഷ് ചന്ദ് മംഗ്ലയെയാണ് അറസ്റ്റുചെയ്യ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശാഖപട്ടണത്തെ PMLA പ്രത്യേക കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റിഫൈന്‍ഡ് പാം ഓയില്‍, പാം കെര്‍നല്‍ ഓയില്‍, മനുഷ്യശരീരത്തിന് ഹാനീകരമാകുന്ന മറ്റു രാസവസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് നെയ്യ് നിര്‍മ്മിച്ചത്. അഗ്മാര്‍ക്ക് സ്പെഷ്യല്‍ ഗ്രേഡോഡുകൂടിയ പശുവിന്‍ നെയ്യ് എന്ന പേരില്‍ ദേവസ്വത്തിന് വിതരണംചെയ്യുകയായിരുന്നു. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഏകദേശം 230 കേടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇതില്‍ 96 കോടിയുടെ മായംകലര്‍ന്ന നെയ്യ് നിര്‍മ്മിച്ചത് അറസ്റ്റിലായ കൈലാഷ് ചന്ദ് മംഗ്ലയുടെ ഫാക്ടറിയില്‍വെച്ചാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക്ക് കമ്പനിയുടെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിന്‍ ജെയിനിനെയും നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.