ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ നടപടിയില്‍ തന്ത്രങ്ങള്‍ കടുപ്പിച്ച് കരസേന. പീര്‍ പഞ്ചാല്‍ വഴിയുള്ള ഭീകര നീക്കം തടയാന്‍ മലനിരകളില്‍ സേന സ്ഥിര വിന്യാസം ഏര്‍പ്പെടുത്തും. രജൗരി പൂഞ്ച് മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും സേനക്ക് നിര്‍ദേശം നല്‍കി. സൈനിക നടപടി കഴിഞ്ഞ് മടങ്ങരുതെന്നും നിര്‍ദേശമുണ്ട്. സൈനികര്‍ക്ക് പകരം താത്കാലിക ഓപ്പറേഷന്‍ ബേസ് ഏര്‍പ്പെടുത്തും. ശൈത്യകാലത്തും നടപടി തുടരാനാണ് സേനക്ക് നിര്‍ദേശം നല്‍കിയത്.