Share this Article
News Malayalam 24x7
ലഖിംപൂരിൽ സ്കൂൾ അധ്യാപികയെ വെടിവെച്ചുകൊന്നു; പ്രതി ജീവനൊടുക്കി
 Teacher Shot Dead at Private School

ഉത്തര്‍പ്രദേശ് ലഖിംപൂരില്‍ അധ്യാപികയെ വെടിവെച്ചുകൊന്നശേഷം പ്രതി ജീവനൊടുക്കി. സ്വകാര്യസ്‌കൂളിലെ അധ്യാപിക നിഷാത് ഫാത്തിമയാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി മുഹമ്മദ് സൗദ് സ്വയം വെടിവെച്ചു മരിച്ചു. ഇരുവരും ഏറെക്കാലമായി പരിചയമുള്ളവരാണെന്നും പ്രണയബന്ധം അവസാനിപ്പിച്ചതിലെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നമെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ ഫാത്തിമയെ കാണാന്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ ഇയാൾ അധ്യപികയുമായി സംസാരിക്കുന്നതിനിടെ ബാഗില്‍നിന്നും തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories