ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബസിന് തീപിടിച്ച് 9 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതിലേറെ യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതോടെ പല യാത്രക്കാരും ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എക്സ്പ്രസ് വേയുടെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു തീപിടിത്തിന്റെ കാരണം വ്യക്തമല്ല.