ലക്ഷദ്വീപില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്നാമത്തെ താവളം സ്ഥാപിക്കാനൊരുങ്ങുന്നു. ബിത്ര എന്ന പേരിലാണ് പുതിയ കേന്ദ്രം വരുന്നത് . അറബിക്കടലില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് നീക്കങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.
കവരത്തിയിലെ ഐ.എന്‍.എസ്. ദ്വീപ് രക്ഷക്, മിനിക്കോയിലെ ഐ.എന്‍.എസ്. ജടായു എന്നിവയ്ക്കുശേഷമാണ് ലക്ഷദ്വീപില്‍ ഇന്ത്യന്‍ നാവികസേന തങ്ങളുടെ മൂന്നാമത്തെ താവളം സ്ഥാപിക്കാനൊങ്ങുന്നത് . ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസ ദ്വീപായ ബിത്ര, പ്രതിരോധ ആവശ്യങ്ങള്‍ക്കും തന്ത്രപ്രധാന ഉപയോഗങ്ങള്‍ക്കുമായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ചും കഴിഞ്ഞു.
ഉത്തര ലക്ഷദ്വീപില്‍ സ്ഥിതിചെയ്യുന്ന ബിത്ര, കവരത്തിക്കും അഗത്തിക്കുമിടയിലുള്ള നിരീക്ഷണ വിടവ് നികത്താന്‍ സഹായിക്കും. എട്ട് ഡിഗ്രി, ഒന്‍പത് ഡിഗ്രി ചാനലുകള്‍വഴി പോകുന്ന പ്രധാന വിദേശ കപ്പല്‍ച്ചാലുകളെ നിരീക്ഷിക്കാന്‍ തെക്കന്‍ മേഖലയിലെ മിനിക്കോയി സഹായിക്കുമ്പോള്‍, ബിത്രയിലെ പുതിയ കേന്ദ്രം നാവികസേനയ്ക്ക് ഒരു വടക്കന്‍ താവളമായി മാറും. കടല്‍ക്കൊള്ള, മയക്കുമരുന്നുകടത്ത് എന്നിവ തടയാനും അറബിക്കടലില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് നീക്കങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.
ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള സോഷ്യല്‍ ഇംപാക്ട് അസസ്മെന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ലക്ഷദ്വീപിലെ നിരീക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തന വ്യാപ്തി കൂട്ടുന്നതിനും ഈ താവളം അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.