സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. എംഎല്‍എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, നിഖില്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഇവര്‍ വിദേശത്തേക്ക് കുഴല്‍പ്പണം കടത്തി എന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ള പ്രധാന കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഹസന്‍ വാരിസ് മുന്‍പ് ഇ.ഡിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നെങ്കിലും, പിന്നീട് സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്ന് കാണിച്ച് ഇ.ഡിക്ക് തന്നെ കത്ത് നല്‍കി മൊഴി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി ചോദിച്ചറിയാന്‍ എസ്‌ഐടി ഇരുവര്‍ക്കും നോട്ടീസയച്ചിരിക്കുന്നത്.