രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പരിപാടികള്‍ മാറ്റിവച്ച് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. രണ്ട് ദിവസത്തെ ഛത്തീസ്ഗണ്ഡ് സന്ദര്‍ശന പരിപാടിയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരണം. ഇന്നും നാളെയുമാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. നേരത്തെയും പൊതുപരിപാടികള്‍ മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഒഴിവാക്കിയിരുന്നു.