Share this Article
News Malayalam 24x7
ഗ്യാനേഷ് കുമാറിനെതിരായ സി.ജെ.പി പ്രതിഷേധം; രണ്ട് ദിവസം മദ്യശാലകൾ അടച്ചിടുമെന്ന് ഡൽഹി സർക്കാർ
വെബ് ടീം
1 hours 58 Minutes Ago
1 min read
cjp

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഡൽഹി സർക്കാർ ഒക്ടോബർ 9, 10 തീയതികളിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്.ഡൽഹിയിൽ പ്രവർത്തിക്കുന്ന എൽ 6, എൽ 6 എഫ്.ജി, എൽ 8, എൽ 10, എൽ 14 തുടങ്ങിയ എല്ലാ ഫോം ലൈസൻസുകളുള്ള ചില്ലറ മദ്യവിൽപ്പന ശാലകളും ബുധൻ, വ്യാഴം (09.10.2026, 10.10.2026) ദിവസങ്ങളിൽ പൂർണ്ണമായി അടച്ചിടുമെന്ന് എക്സൈസ്-വിനോദ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു

സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് യുവജന പ്രസ്ഥാനമായ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10-നാണ് ഡൽഹിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories