Share this Article
News Malayalam 24x7
ശബരിമല സുരക്ഷാ മേഖലയിൽ ഹെലികോപ്റ്ററുകൾക്ക് നിയന്ത്രണം
Restrictions Imposed on Helicopter Flights Over Sabarimala Security Zone

ശബരിമല സുരക്ഷാ മേഖലയിൽ ഹെലികോപ്റ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തരവകുപ്പ്. സ്വകാര്യ ഏജൻസികൾ , സർക്കാർ വക ഹെലികോപ്റ്ററുകൾ എന്നിവ സുരക്ഷാ മേഖലയിൽ പറക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം.  സുരക്ഷാ ആവശ്യങ്ങളുടെ ഭാഗമായി സേനകൾ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്ക് നിരോധനമോ നിയന്ത്രണമോ ഇല്ല. അതേസമയം ദ്രോണുകൾ പൂർണമായും നിരോധിച്ചു.  സേനാവിഭാഗങ്ങൾക്ക് മാത്രമേ ഇനി മുതൽ ദ്രോണുകൾ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ശബരിമല പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളും പാതകളും ഉൾപ്പെടുത്തി സുരക്ഷാ മേഖല പുതുക്കി നിശ്ചയിച്ചതായി ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. നേരത്തെ ശബരിമല ക്ഷേത്രവും ചെക്ക് ഡാമും കന്നാർ ഡാമും മാത്രമായിരുന്നു അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെട്ടിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories