Share this Article
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഇന്ത്യാ സന്ദർശനം ഇന്ന്; വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മുംബൈയിലെത്തും
William, Kate to Arrive in Mumbai

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഇന്ത്യാ സന്ദർശനം ഇന്ന്. ബ്രിട്ടനിലെ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മുംബൈയിലെത്തും. എർത്ത്‌ ഷോട്ട് പ്രൈസ് ഉച്ചകോടിയിലും അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കാനാണ് സന്ദർശനം. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യ - ബ്രിട്ടൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്. മുംബൈ നഗരത്തിലെ ഉല്ലാസ യാത്രയോടൊപ്പം ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും.. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories