Share this Article
സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ
Sonia Gandhi's Memoir 'Belonging A Journey of Love' Launches Today

സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവിന്റെ ഔദ്യോഗിക പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിക്ക് ഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ ആണ് ചടങ്ങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നേരത്തെ വിപണിയില്‍ എത്തിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ വിവാദങ്ങള്‍ക്ക് എല്ലാം സോണിയ ഇന്ന് മറുപടി പറഞ്ഞേക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories