സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അഗമായിരുന്ന സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഹൈലിനെ പുറത്താക്കിയത്. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി സ്വീകരിച്ചത്. സുഹൈല്‍ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഡോ സാബൈന്‍ ശിവദാസനില്‍ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈല്‍ ഷാജഹാന്‍ വാങ്ങിയത്. ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതര്‍ പേട്ട പൊലിസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങാന്‍ വന്നപ്പോഴാണ് പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. ആശുപത്രിക്കെതിരെ വ്യാജവാര്‍ത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസിലും സുഹൈല്‍ പ്രതിയാണ്.