ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിറഞ്ഞു. ബുക്കിങ്ങിന് ഒഴിവുള്ളത് നാളെ മാത്രം. ഡിസംബര്‍ 25വരെയും 31നും ബുക്കിംഗ് ഇല്ല. 3000 സ്ലോട്ടുകളാണ് ഒഴിവുള്ളത്. മകരവിളക്ക് കാലത്ത് ജനുവരി ഒന്നുമുതല്‍ ഒന്‍പത് വരെയാണ് ഒഴിവുള്ളത്. വെര്‍ച്വല്‍ ക്യൂ സമയവും പൊലീസ് കര്‍ശനമാക്കും. അനുവദിച്ച സമയത്ത് തന്നെ ദര്‍ശനത്തിന് എത്തണമെന്ന് നിര്‍ദേശം. ഇന്നലെ ശബരിമലയില്‍ 60,000 ത്തോളം ആളുകളാണ് ദര്‍ശനം നടത്തിയത്. വലിയ ജനത്തിരക്കാണ് ശബരിമലയിലുള്ളത്.