Share this Article
ഫെയർനെസ് ക്രീം ഉപയോഗിച്ച് 17-കാരിക്ക് വൃക്കരോഗം; വ്യാജ ക്രീമുകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ
 Unregulated Face Creams

മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ വിപുലമായ പരിശോധനയക്ക് സര്‍ക്കാര്‍. ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഫേസ്‌ക്രീമുകള്‍, നിയമവിരുദ്ധമായി ഓണ്‍ലൈന്‍ വഴി എത്തുന്ന  ക്രീമുകള്‍ എന്നിവയുടെ പട്ടിക കൈമാറാന്‍ നിര്‍ദേശം നല്‍കി. ഇത്തരം ക്രീമുകളുടെ വില്‍പ്പന തടയാനാണ് സര്‍ക്കാരിന്റെ നീക്കം. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം പെണ്‍കുട്ടിക്ക് ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഒരു വര്‍ഷമാണ് പെണ്‍കുട്ടി ക്രീം ഉപയോഗിച്ചത്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെണ്‍കുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തില്‍ നീരും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഫേസ് ക്രീം കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories