Share this Article
ബാർ ലൈസൻസ് വിവാദം: വിജിലൻസ് അന്വേഷണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
Bar License Issuance

സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിൽ വിജിലൻസ് അന്വേഷണത്തിന് ഇന്ന് ഉത്തരവായേക്കും. എക്സൈസ് മന്ത്രി എം ലിജു അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും. എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവറാവു പടിയിറങ്ങുന്നതിന് തൊട്ടുമുൻപ് നൽകിയ റിപ്പോർട്ട് ചർച്ചയാകുന്നതിനിടെയാണ്, ബാർ ലൈസൻസ് നൽകിയതിൽ അന്വേഷണത്തിന് ആലോചന. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് എയർപോർട്ട് ലോഞ്ച് ബാറുകൾക്കും എറണാകുളം, കോട്ടയം ജില്ലകളിലെ ബാറുകൾക്കും അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ ആയിരിക്കും പരിശോധന നടക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories