Share this Article
LPST സമരപ്പന്തൽ പൊളിച്ച സംഭവം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
LPST Rank Holders Protest

LPST ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരക്കാരോടുള്ള പൊലീസ് നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്‌ണുതയെന്ന് വിമർശനം.. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.  ഡൽഹിയിൽ നരേന്ദ്രമോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ആശാവർക്കർമാരുടെ സമരപന്തലിലെത്തി അഭിവാദ്യം ചെയ്ത് ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ് ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയതെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories