മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന് ഇന്ന് നിര്‍ണായകം. അബ്ധുറഹ്‌മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍ അനുമതി നല്‍കിയാല്‍ അബ്ധുറഹ്‌മാനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടാകും. ADGP പി വിജയന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.