ചൈനീസ് ചാരവനിത ആലീസ് ഹൂവാങ്ങുമായുള്ള വിവാഹേതര ബന്ധം എന്‍വിഡിയ മേധാവി ജെന്‍സണ്‍ ഹൂവാങ്ങിന്റെ കസേര തെറിപ്പിക്കും.എന്‍വിഡിയ യുടെ ചിപ്പ് രഹസ്യങ്ങല്‍ ആലീസ് വഴി ചൈന ചോര്‍ത്തിയെന്ന് സംശയമുയര്‍ന്നതോടെ ജെന്‍സനെ നീക്കാനുള്ള ശ്രമത്തിലാണ് ടെക് കമ്പനി. താല്‍ക്കാലിത മേധാവിയെ കണ്ടെത്താന്‍ കമ്പനി ഡയറക്ടർ ബോര്‍ഡ് ഇന്ന് യോഗം ചേരുന്നുണ്ട്. അതിനിടെ ജെന്‍സണ് എന്‍വിഡിയയിലെ ഒരു സീനിയര്‍ എക്‌സിക്യൂട്ടീവുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതും കമ്പനിക്ക് തിരിച്ചടിയായി. എന്‍വിഡിയയുടെ ഹെല്‍ത്ത് കെയര്‍ വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായുള്ള ബന്ധം ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്. കമ്പനിക്ക് പുതിയ മേധാവിയെ കണ്ടെത്താന്‍ എന്‍വിഡിയ ബാഹ്യസ്ഥാപനത്തിന്റെ സഹായം തേടി. എന്‍വിഡിയ യുടെ സഹസ്ഥാപകനായ ജെന്‍സണ്‍ 33 വര്‍ഷമായി കമ്പനിയുടെ മേധാവിയാണ്. പുതിയ മേധാവി സ്ഥാനത്തേക്ക് ജെന്‍സന്റെ മകള്‍ മാഡിസണ്‍ ഹൂവാങ്ങിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളിയും ഗൂഗിള്‍ ക്ലൗഡിന്റെ മേധാവിയായ തോമസ്‌കുര്യനും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.