Share this Article
വിദേശയാത്രയ്ക്ക് അനുമതി തേടി ടോമിൻ ജെ. തച്ചങ്കരി: ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും
 Tomin J Thachankary

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷം തടവും പിഴയും വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്. ഷാർജയിലെ ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്നുണ്ടെന്നും ദുബായിലെ ഐ.ടി. സ്ഥാപനത്തിൽ പങ്കാളിയാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ജയിലിൽ പോകുമ്പോൾ രോഗിയാകുകയും പുറത്തിറങ്ങിയാൽ വിദേശത്ത് ജോലിക്ക് പോകാൻ കഴിയുകയും ചെയ്യുന്ന സാഹചര്യം കോടതി ചോദ്യം ചെയ്തിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories