Share this Article
പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
 P.P. Divya

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് എതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നു. ജില്ലാ പഞ്ചായത്തിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. ജില്ലാ പഞ്ചായത്തിലെ കരാറുകളുമായും ജി.എസ്.ടിയുമായും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കമ്പനിക്ക് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കമ്പനി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയെങ്കിലും ഡയറക്ടര്‍മാരാരും അവിടെ ഉണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലും നടത്തിയ പരിശോധനകളില്‍ വിജിലന്‍സ് സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിഷയത്തില്‍ കേസെടുക്കണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് അന്തിമ തീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories