Share this Article
News Malayalam 24x7
വെറ്റിലപ്പാറ പ്ലാന്റേഷൻ മേഖലയിലെ വീട് തകർത്ത് കാട്ടാനക്കൂട്ടം
A herd of wilde elephants destroyed a house in the vetilappara Plantation area

തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍  തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് നേരെ കാട്ടാന ആക്രമണം. ഒരു ക്വാര്‍ട്ടേഴ്സ് ഭാഗികമായി കാട്ടാനക്കൂട്ടം തര്‍ത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ പതിനേഴാം ബ്ലോക്കിലാണ് സംഭവം. ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ ആയിരുന്നു ആക്രമണം.

ഇവിടത്തെ ഫാക്ടറിക്ക് സമീപം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് നേരെ ആയിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സിജി  എന്ന തൊഴിലാളി താമസിക്കുന്ന കോർട്ടേഴ്സിന് നേരെയാണ് കാട്ടാന ആക്രമണം അഴിച്ചുവിട്ടത്. ക്വാര്‍ട്ടേഴ്സിന്‍റെ മുൻഭാഗം ഭാഗികമായി ആനകള്‍ തകര്‍ത്തു.

ആനക്കൂട്ടം ഭിത്തികളിൽ  ഇടിക്കുന്ന ശബ്ദം കേട്ട് സിജി  ഉറക്കം ഉണർന്നതോടെയാണ് സംഭവം അറിയുന്നത്.ഉടന്‍ സിജി മകനെയും കൊണ്ട് മറ്റൊരു കോട്ടേഴ്സിലേക്ക് ഓടി മാറിയതിനാല്‍ ആളപായാം ഒഴിവായി. തുടര്‍ന്ന് പ്ലാന്റേഷൻ തൊഴിലാളികൾ സംഘടിച്ച് തീയിട്ട് ഒച്ച വച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനു ശേഷമാണ് ആനക്കൂട്ടത്തെ തുരത്താൻ കഴിഞ്ഞത്.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories