Share this Article
News Malayalam 24x7
കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്
Student injured by  wild boar bite

ചെറുതുരുത്തി  വെട്ടിക്കാട്ടിരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്..മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീൻറെ മകൻ 16 വയസ്സുള്ള മിദ്ലാജ് നാണ് പരിക്കേറ്റത്..വെട്ടിക്കാട്ടിരി - പാഞ്ഞാൾ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്. നിറയെ വീടുകളുള്ള സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. എതിർ വശത്ത് നിന്ന് ഓടി വന്ന കാട്ടുപന്നി മിദ്ലാജിനെ കുത്തി മറിച്ചിടുകയായിരുന്നു.അപകടത്തില്‍ കാൽപാദത്തിന് ഗുരുതര പരുക്കും ഇരുകാലുകളില്‍ മുറിവുകളും ഏറ്റിട്ടുണ്ട്.

പരിക്കേറ്റ വിദ്യാർത്ഥിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച്  ചികിത്സ നല്‍കി. ജനവാസമേഖലയായിട്ടു പോലും കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടു പന്നിയെ കൂടാതെ തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു..നിരവധി വിദ്യാര്‍ത്ഥികള്‍ ട്യൂഷനും, സ്കൂളിലേക്കും പോകുന്ന വഴിയില്‍ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതോടെ രക്ഷിതാക്കളും  ഭയപ്പാടിലാണ്..വിഷയത്തില്‍  പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories