Share this Article
News Malayalam 24x7
ഇടുക്കി രാജാക്കാട് കനകപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
A young man died in a collision between a bike and a car at Kanakapuzha, Rajakkad, Idukki

ഇടുക്കി രാജാക്കാട് കനകപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച്   യുവാവ് മരണമടഞ്ഞു... ഒരാൾക്ക് ഗുരുതര പരുക്ക് .. ബൈക്ക് ഓടിച്ചിരുന്ന ഒട്ടാത്തി സ്വദേശി സെൽവകുമാറാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ശക്തി കുമാറിന് ഗുരുതര പരുക്കേറ്റു..

ഇന്നലെ 8.30 ഓടെയാണ് അപകടം നടന്നത്. കനകപ്പുഴ റോഡിൽ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കവേ എതിർദിശയിൽ നിന്ന് എത്തിയ ബൈക്കിനെ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ഇരുവരും തെറിച്ച് റോഡിൽ വീണു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ട് വട്ടം മലക്കം മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് ഗുരുതര പരിക്കേറ്റ സെൽവകുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടാത്തി സ്വദേശികളായ ബാലമുരുകൻ, കാന്ത ദമ്പതികളുടെ മകനാണ് മരണമടഞ്ഞ സെൽവകുമാർ. ഗുരുതര പരിക്കേറ്റ ശക്തി കുമാറിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കള്ള മാലി സ്വദേശികൾക്കും പരുക്കേറ്റിട്ടുണ്ട്. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories