Share this Article
News Malayalam 24x7
കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു
A retired teacher died after being hit by a bike at Thatthamala near Kilimanoor

സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു. കിളിമാനൂർ തട്ടത്തുമല മറവക്കുഴി ശ്രീധന്യത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ഗിരിജ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.  ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ച് കിടക്കുന്നതിനിടയിലായിരുന്നു അപകടം.ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറവക്കുഴി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗവും എൻഎസ്എസ് കരയോഗം  വനിതാ സംഘം പ്രസിഡൻറുമാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories