Share this Article
News Malayalam 24x7
മൂന്നാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു
student fell into well and died

മൂന്നാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു. എൽ എം എസ് മോഡൽ എൽപിഎസ് ചെമ്പൂർ സ്കൂളിൽ പഠിക്കുന്ന മൂന്നാം  ക്ലാസ് വിദ്യാർത്ഥി സഞ്ജയ് ആണ് കിണറ്റിൽ വീണു മരിച്ചത്. പൂഴനാട് വിയ്യക്കോണം എന്ന സ്ഥലത്താണ് സംഭവം. വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതിനുശേഷം സൈക്കിൾ ഓടിക്കവേ ഇറക്കത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ സൈക്കിളോടൊപ്പം സഞ്ജയ് വീഴുകയായിരുന്നു. കുട്ടി അമ്മൂമ്മയോടും വലിയമ്മയോട് ഒപ്പമാണ് താമസിച്ചിരുന്നത്. ഏറെ നേരം കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മൂമ്മ നടത്തിയ തിരച്ചിൽനോടുവിലാണ് ആൾ മറയില്ലാത്ത കിണറ്റിനരികിൽ കുട്ടിയുടെ സൈക്കിൾ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories