Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മോണിങ് വാക്ക് സംഘടിപ്പിച്ചു
A morning walk was organized under the leadership of DYFI in Thiruvananthapuram

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനക്കെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍  മോണിങ് വാക്ക് സംഘടിപ്പിച്ചു. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച നടത്തം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും എംപിയുമായ എ എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. മേയര്‍ ആര്യാ രാജേന്ദ്രന്‍ പങ്കെടുത്തു.  ഈ മാസം ഇരുപതാം തീയതി നടക്കാനിരിക്കുന്ന മനുഷ്യ ചങ്ങലയ്ക്ക് മുന്നോടിയായിട്ടാണ് മോണിങ് വാക്ക് സംഘടിപ്പിച്ചത്. അമ്പതിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories