Share this Article
News Malayalam 24x7
കാസര്‍ഗോഡ് അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായി
Kasaragod inter-state thief nabbed

കാസര്‍ഗോഡ് അന്തര്‍ സംസ്ഥാന മോഷ്ടാവ്  പിടിയിലായി. തൃശൂര്‍ സ്വദേശി ഷിബു  പി. ആര്‍ ആണ് കാഞ്ഞങ്ങാട് പോലീസിന്റെ പിടിയിലാത്. കര്‍ണാടകത്തില്‍ മോഷണക്കുറ്റത്തിന്  ജയിലിലായിരുന്ന ഷിബു കഴിഞ്ഞ ദിവസമാണ്  പുറത്തിറങ്ങിയത്. ഇതിന് ശേഷം ശേഷം പഴയങ്ങാടി, തലശ്ശേരി. മാഹി എന്നി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയതായി  ഷിബു വെളിപ്പെടുത്തി. അതേസമയം കേരളത്തിലെ മിക്ക ജില്ലകളിലും ഷിബുവിനെതിരെ  മോഷണ കേസുകള്‍ നിലവില്‍ ഉണ്ട്. ഡി വൈ എസ് പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories