Share this Article
News Malayalam 24x7
കാന്‍സര്‍ വാര്‍ഡിലെ കുരുന്നുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി സ്നേഹവര്‍ണങ്ങള്‍ സ്ത്രീ കൂട്ടായ്മ
scholarship scheme for children in cancer ward

കാന്‍സര്‍ വാര്‍ഡിലെ കുരുന്നുകള്‍ക്കായി സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി സ്‌നേഹവര്‍ണങ്ങള്‍ സ്ത്രികൂട്ടായ്മ.പദ്ധതിയുടെ നടത്തിപ്പിനായി സര്‍ഗസൃഷ്ടികളുടെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് 101 വീട്ടമ്മമാര്‍. പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേ കുട്ടികള്‍ക്കാണ് സ്‌നേഹ സ്പര്‍ശം സ്‌കോളര്‍ഷിപ്പ് പദ്ധതി ഒരുക്കുന്നത്.ജനുവരി 17 മുതല്‍ 21 വരെ കോഴിക്കോട് ലളിത കല അക്കാദമിയുടെ ആര്‍ട്ട് ഗാലറിയിലാണ് പരിപാടി.തുടർന്ന് നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഡോ വി ടി അജിത് കുമാര്‍ ഗിരീഷ് ദാമോദര്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories