Share this Article
News Malayalam 24x7
വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് കുഴിയിലേക്ക് ചെരിഞ്ഞു
The school bus carrying the students fell into a ditch

തൃശ്ശൂര്‍ ചേലക്കര കൊണ്ടാഴി എഴുന്നള്ളത്ത് കടവിന് സമീപം നിറയെ വിദ്യാര്‍ഥികളുമായി  സ്‌കൂള്‍ ബസ് കുഴിയിലേക്ക് ചെരിഞ്ഞു.കൊണ്ടാഴി പാറമേല്‍പ്പടി സരസ്വതി വിലാസം യുപി സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.30യോടെയായിരുന്നു അപകടം..കടവിന് സമീപത്തെ കനാല്‍ റോഡും എഴുന്നള്ളത്തുകടവ് റോഡും ചേരുന്ന ഭാഗം പാലത്തിന് സമീപം ബസ് തിരിക്കാനായി പുറകോട്ട് എടുത്തതാണ് അപകട കാരണം.

വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചു. അതുവഴി വന്ന ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ വാഹനം നിറുത്താന്‍ പറഞ്ഞിരുന്നുവെങ്കിലും ടയറുകള്‍ അപ്പോഴേക്കും കുഴിയില്‍ ചാടിയിരുന്നു. ഫുട്‌റെസ്റ്റ് തങ്ങി നിന്നതിനാലാണ് ബസ് കുഴിയിലേക്ക് മറിയാതിരുന്നതെന്ന് ദൃ്ക് സാക്ഷികള്‍ പറഞ്ഞു. സ്‌കൂള്‍ ബസില്‍ ആയയോ ക്ലീനറോ ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories