Share this Article
News Malayalam 24x7
മാങ്കുളത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങി
A bear landed in the residential area of ​​Mankulam

ഇടുക്കി  മാങ്കുളത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങി. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം  മേനാതുണ്ടത്തില്‍ അനീഷിന്റെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്. മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയില്‍ കരടി ഇറങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം  മേനാതുണ്ടത്തില്‍ അനീഷിന്റെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് നാലേമുക്കാലോടെയായിരുന്നു കരടിയുടെ സാന്നിധ്യം കൃഷിയിടത്തില്‍ ഉണ്ടായത്. അനീഷിന്റെ ഭാര്യയും കുഞ്ഞുങ്ങളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അനീഷിന്റെ ഭാര്യ കരടിയുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തി.

ബഹളം കേട്ടതോടെ കരടി സമീപത്തുണ്ടായിരുന്ന പാറയിലൂടെ കയറി  ഓടി മറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികാലത്ത് വളര്‍ത്തു നായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കിയിരുന്നതായി അനീഷ് പറഞ്ഞു. മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്. ഇതിനിടയിലാണ് ജനവാസ മേഖലയില്‍ കരടിയുടെ സാന്നിധ്യവും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories