Share this Article
News Malayalam 24x7
കാസർഗോട്ടെ ഈ കപ്പ കര്‍ഷന് പറയാനുള്ളത് കണ്ണീരിന്റെ കഥയാണ്
latest news from kasargod

കാസറഗോട്ടെ ഈ കപ്പ കര്‍ഷന് പറയാനുള്ളത് കണ്ണീരിന്റെ കഥയാണ്. വെളളരിക്കുണ്ട് സ്വദേശി ബിനു ജോണ്‍ കൃഷി ചെയ്ത മരച്ചീനി കാട്ടുപന്നികള്‍ കൂട്ടത്തോടെ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വിളവെടുക്കാന്‍ പാകമായ അയ്യായിരം ചുവട് കപ്പ കൃഷിയാണ്  പന്നിക്കൂട്ടങ്ങള്‍ നശിപ്പിച്ചത്. 4 ഏക്കര്‍ ഭൂമി പാടത്തിനെടുത്തും 3 ലക്ഷം രൂപ ബാങ്ക് വയ്പ എടുത്തുമാണ് ബിനു കപ്പ കൃഷി തുടങ്ങിയത്. മാതാപിതാക്കളും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന ബിനുവിന്റെ 9 അംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കപ്പകൃഷി. 

കാര്‍ഷിക രംഗത്ത് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ബിനുവിന് ലഭിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് വില അനുസരിച്ച്  ഏഴര ലക്ഷത്തോളം രൂപ വരവ് പ്രതീക്ഷിച്ച വിളവാണ് പന്നിക്കൂട്ടം നശിപ്പിപ്പിച്ചത്. മകളുടെ അഡ്മിഷനായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ഹൃദയഭേദകമായ കാഴ്ച്ച കാണേണ്ടി വന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories