Share this Article
News Malayalam 24x7
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
Passengers stuck at Thiruvananthapuram International Airport

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്യാനെത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം യാത്ര ചെയ്യാനിരുന്നവരുടെ ടിക്കറ്റ് റദ്ദായിരുന്നു. പിന്നാലെ പകരം യാത്ര ചെയ്യാനായി ഇന്ന് വരാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇന്ന് എത്തിയ യാത്രക്കാർക്ക് വീണ്ടും ടിക്കറ്റ് ലഭികാത്തത് തിരിച്ചടിയായി.

ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല. യാത്ര മുടങ്ങിയതിനാൽ കണക്റ്റഡ് ഫ്ലൈറ്റുകളിൽ ഗൾഫ് രാജ്യങ്ങളിൽ എത്താൻ സമയത്ത് സാധിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരിൽ പലരുടെയും വിസ കാലാവധി അവസാനിച്ചിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories