Share this Article
News Malayalam 24x7
പച്ചക്കറി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് നാല്‍വര്‍ സംഘം
A group of four complete a success story in vegetable farming

പച്ചക്കറി കൃഷിയില്‍ വിജയഗാഥ തീർത്ത് കാസർഗോഡ് , കൊളവയലിലെ നാല്‍വര്‍ സംഘം. ഒരേക്കറില്‍ അധികം വരുന്ന കൃഷിയിടത്തിലാണ്   കൃഷി. ജൈവ പച്ചക്കറി  വിളയിച്ചെടുത്ത് ജനങ്ങളിലേക്കെത്തിച്ച് മാതൃകയാവുകയാണ് ഈ കർഷക സുഹൃത്തുക്കൾ. ഗംഗാധരന്‍, പ്രജീഷ്, സുഭാഷ്,ഷാജി എന്നിവരാണ് ഒരേക്കറില്‍ അധികം വരുന്ന കൃഷിയിടത്തില്‍  ജൈവ പച്ചക്കറി വിളയിച്ചെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പുകയില കൃഷിയിറക്കിയ പാടത്താണ് ഈ നാല്‍വര്‍ സംഘം സ്വയം പര്യാപ്തമെന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് പച്ചക്കറി കൃഷി ആരംഭിച്ചത്. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്നാണ് കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തിനങ്ങള്‍ എത്തിച്ചത്..വെണ്ട, നരമ്പന്‍ വഴുതന, പയര്‍, ചീര ചോളം എന്നിവയാണ് കൃഷചെയ്ത് വിളയിച്ചെടുത്തത്..വരുമാന മാര്‍ഗം എന്നതിലുപരി സമൂഹത്തിനും നാട്ടിനും പ്രയോജനമാകും വിധത്തില്‍  വിഷരഹിതമായ പച്ചക്കറി നല്‍കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഇവരുടെ  സന്തോഷം. വിളകള്‍ക്ക് ഫംഗസും മറ്റു മൂലമുള്ള രോഗങ്ങള്‍ ബാധിക്കുന്നുണ്ടെങ്കിലും മികച്ച പരിചരണത്തിലൂടെ   നല്ല വിളവ് ലഭിക്കുന്നുണ്ട്.

ഓരോ ഇനത്തില്‍ നിന്നും ഒരു പ്രാവശ്യം വിളവെടുക്കുമ്പോള്‍ ഒരു  ക്വിന്റലിലധികം വിളവാണ് ലഭിക്കുന്നത്.കൃഷിയെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ട് പോകുവാനാണ് ഈ നാല്‍വര്‍ സംഘത്തിന്റെ തീരുമാനം. മണ്ണിലിറങ്ങി പണിയെടുത്ത് വിഷരഹിതമായ പച്ചക്കറി വിളയിച്ചെടുത്ത് ജനങ്ങളിലേക്കെത്തിക്കാനും മറ്റുളളവര്‍ക്ക് ഒരു മാതൃകയാവാനും കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories