Share this Article
News Malayalam 24x7
പയ്യൂരിൽ ആന ഇടഞ്ഞു; മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ്‌ ഇടഞ്ഞത്
latest news from kunnamkulam

കുന്നംകുളം  ചൂണ്ടല്‍ പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു.പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ ഇടഞ്ഞത്. പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഇടഞ്ഞ ആന അരമണിക്കൂറോളം  റോഡിൽ നിലയുറപ്പിച്ചു. ഇതിനിടെ പെലക്കാട്ട്‌ പയ്യൂർ സ്വദേശി  കാസിമിന്റെ പെട്ടിക്കട ഭാഗികമായി തകർത്തു.കുന്നംകുളം എലിഫന്റ്‌ സ്ക്വാഡും പാപ്പാന്മാരും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ്‌ ആനയെ തളച്ചത്‌. കഴിഞ്ഞ ദിവസം കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെയും ആന ഇടഞ്ഞിരുന്നു.തിരക്കിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories